വേനലവധി മുന്നില്‍ കണ്ട് പ്രവാസികളെ കൊള്ളയടിക്കാന്‍ ഒരുങ്ങുകയാണ് വിമാന കമ്ബനികള്‍. വേനലവധിയും വിഷുവും കടന്നുവന്നതോടെ ഗള്‍ഫിലേക്കുള്ള നിരക്ക് കുത്തനെ വര്‍ധിപ്പിക്കുകയാണ് വിമാനകമ്ബനികള്‍. ഏപ്രില്‍ ആദ്യവാരത്തില്‍ വിമാന ടിക്കറ്റ് ലഭിക്കാത്ത സാഹചര്യവുമുണ്ട്. ചെറുതു വലുതുമായ എല്ലാ വിമാനങ്ങള്‍ക്കും പൊള്ളുന്ന നിരക്കാണ് ഈടാക്കുന്നത്.